
സ്വന്തം ലേഖകൻ
ചങ്ങനാശേരി: കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്ന് ചങ്ങനാശേരി അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എല്‍.എ ഉദ്ഘാടനവും ബിസിനസ് എക്‌സലൻസ് പുരസ്‌കാരങ്ങള്‍ വിതരണവും നിര്‍വഹിക്കും. കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അദ്ധ്യക്ഷതവഹിക്കും. കെ.എച്ച്.ആര്‍.എ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പുരസ്‌കാരം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എയും തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പുരസ്‌കാരം നഗരസഭാദ്ധ്യക്ഷ ബീനാ ജോബിയും വിതരണം ചെയ്യും.
ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. 20 വര്‍ഷം മേഖലയില്‍ ജോലിചെയ്ത തൊഴിലാളികളെ ആദരിക്കുമെന്ന് ജില്ലാ ഭാരവാഹികളായ എൻ.പ്രതീഷ്, കെ.കെ.ഫിലിപ്പ്കുട്ടി, ആര്‍.സി.നായര്‍ എന്നിവര്‍ അറിയിച്ചു.