
കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് സമ്മേളനം ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ ഫിലിപ്പ് കുട്ടി, ടി സി അൻസാരി, വേണുഗോപാലൻ നായർ, ബോബി തോമസ്, ഐ എസ് പ്രമി, ഗിരീഷ് മത്തായി, അനിയൻ ജേക്കബ്, കെ സുകുമാർ, ബേബി തോമസ്, പി എസ് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തു. എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷാധികാരിയായി ജി രവീന്ദ്രൻ ആര്യാസ് ഗ്രാൻഡ്, പ്രസിഡണ്ടായി ഇ എസ് പ്രമി കരിമ്പുംകാല, സെക്രട്ടറിയായി ബിജു തോമസ് ലീ ബെസ്റ്റ്, ട്രഷറായി കെ സുകുമാർ ആനന്ദ് ഹോട്ടൽ, വൈസ് പ്രസിഡണ്ടായി ജമാൽ വി ആർ. മാഹി കഫെ, ജോയിൻ സെക്രട്ടറിയായി സജിത് കുമാർ ധന്യ ഹോട്ടൽ എന്നിവർ അടങ്ങിയ 13 അംഗ ഭരണസമിതിയും തിരഞ്ഞെടുത്തു