
മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തരവ്. ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയ പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് ജൂൺ 9ന് മരിച്ചത്. പകൽ 12 മണിക്ക് ആയിരുന്നു സംഭവം. പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടയിട്ട് മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം സുബിൻ പോയത്.
3 കിലോമീറ്റർ ഉള്ളിലേയ്ക്ക് കൂട്ടുകാർ സുബിനെ മീൻ പിടിക്കാൻ കൊണ്ട് പോവുകയായിരുന്നു.അതിനിടെ ഹൃദയാഘാതം വന്ന് വെള്ളത്തിൽ വീണ്
മരിക്ക്കായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന സുബിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണ്.എന്നാൽ വീട്ടുകാർ പറയുന്നത് ഹാർട്ട് അറ്റാക്ക് ഉണ്ടാവാൻ കാരണം തോട്ട പൊട്ടിയത് കൊണ്ടാണ് എന്നാണ്. സംഭവത്തിൽ ദുരൂഹത ചൂണ്ടികാട്ടി സുബിന്റെ സഹോദര ഭാര്യ നൽകിയ ഹർജിയിലാണ് സ്പെഷ്യൽ ടീമിനെ നിയോഗിക്കുവാൻ കേരള ഹൈകോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group