കേരളാ ഹൈക്കോടതിയില്‍ നിരവധി ഒഴിവ്; ഡിപ്ലോമ,ബിരുദം യോഗ്യത, അവസാന തീയതി ജനുവരി 27

Spread the love

കൊച്ചി: കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 28 ഒഴിവുകളാണ് ഉള്ളത്.

video
play-sharp-fill

എഞ്ചിനീയറിങ് വിഷയങ്ങളില്‍ ഡിപ്ലോമ,ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് : 16 ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ യോഗ്യത:

ഇലക്‌ട്രോണിക്‌സ് / ഐ.ടി / കമ്ബ്യൂട്ടർ സയൻസ് / കമ്ബ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 3 വർഷ ഡിപ്ലോമ (ഫുള്‍ടൈം റെഗുലർ കോഴ്‌സ്) അല്ലെങ്കില്‍ അതിന് മുകളിലുള്ള യോഗ്യത.

സർക്കാർ വകുപ്പുകള്‍ / കോടതികള്‍ / പബ്ലിക് സെക്ടർ എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഐ.ടി ടെക്‌നിക്കല്‍ സപ്പോർട്ട് വിഭാഗത്തില്‍ ഫുള്‍ടൈം ഓണ്‍സൈറ്റ് ടെക് സപ്പോർട്ടായോ സമാനമായ നിലയിലോ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, നെറ്റ്‌വർക്കിങ് സപ്പോർട്ട്, ടെക്‌നിക്കല്‍ ട്രബിള്‍ഷൂട്ടിംഗ് എന്നിവയില്‍ പരിചയം.

ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കില്‍ ജുഡീഷ്യറിയിലെ ഇ-ഇനിഷ്യേറ്റീവുകളുമായി ബന്ധപ്പെട്ട സമാന പദ്ധതികളില്‍ ടെക്‌നിക്കല്‍ സപ്പോർട്ടായി കുറഞ്ഞത് 6 മാസത്തെ പരിചയം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): 12 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

കമ്ബ്യൂട്ടർ സയൻസ് / കമ്ബ്യൂട്ടർ ഹാർഡ്‌വെയർ / ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 3 വർഷ ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം (ഫുള്‍ടൈം റെഗുലർ കോഴ്‌സ്)

പ്രശസ്ത സ്ഥാപനത്തില്‍ നിന്നുള്ള കമ്ബ്യൂട്ടർ വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എൻട്രി ഓപ്പറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തുല്യ യോഗ്യത.

വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഇ-സേവ കേന്ദ്രം മാനേജ്മെന്റ്, ഐ.സി.ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുഭവം ആവശ്യമാണ്.

ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കില്‍ സമാനമായ പദ്ധതികളില്‍ കോടതികളില്‍ കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം.

വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഐ.സി.ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ഇ-സേവ കേന്ദ്രം മാനേജ്മെന്റ് എന്നിവയില്‍ പരിചയം ഉള്ളവർക്ക് മുൻഗണന.

നിയമനം ലഭിക്കുന്നവർക്ക് 22,240 മുതല്‍ 30,000 വരെ ശമ്ബളം ലഭിക്കാം. 18 മുതല്‍ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകള്‍ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായാല്‍ സ്കില്‍ ടെസ്റ്റ് / ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് എഴുത്തുപരീക്ഷ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://highcourt.kerala.gov.in/ സന്ദർശിക്കുക.