കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി ; രാവിലെ സത്യപ്രതിജ്ഞ ; ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും
സ്വന്തം ലേഖകൻ
കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി എസ് മുരളികൃഷ്ണ,ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.
Third Eye News Live
0