
ഭൂമി തരംമാറ്റം: സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണം; ഇന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഫണ്ടിലേക്ക് മാറ്റണമെന്നും ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്.
25 ശതമാനം തുക നാല് മാസത്തിനുള്ളിൽ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായി മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദന്റെ ഹർജിയിലാണ് ഉത്തരവ്.
Third Eye News Live
0