
തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജോലി നേടാന്‍ അവസരം. ജില്ല ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിക്കുന്നത്.
മലപ്പുറം ജില്ലയില്‍ 72 ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബര്‍ 03

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ റിക്രൂട്ട്‌മെന്റ്. മലപ്പുറം ജില്ലയില്‍ 72 ഒഴിവുകള്‍.
പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളിലോ താലൂക്ക് ആശുപത്രികളിലോ ആയിരിക്കും നിയമിക്കുക.
പ്രായപരിധി
40 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.09.2025 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫസ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോടെ ബി എസ് സി നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വഫസ് കൗണ്‍സില്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജി എന്‍ എം ഉണ്ടായിരിക്കണം.
കോഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണം അനുസരിച്ച് എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാണ് അന്തിമ നിയമനം നടത്തുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് MLSP റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം രജിസ്‌ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
വെബ്‌സൈറ്റ്: https://arogyakeralam.gov.in/