ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത്, അതിനർത്ഥം കൃത്യ സമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാമെന്നല്ലാ..! കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ; കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കെ.എസ്.ആർ ടി.സിയിൽ ശമ്പള വിതരണം മുടങ്ങിയതിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അക്കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം.

ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത് എന്നാൽ അതിനർത്ഥം കൃത്യ സമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാമെന്നല്ലാ എന്നും കോടതി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.