
കൊച്ചി: ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി. നമ്മള്‍ അവരെ പരിഷ്‌കരിക്കുന്നതാണ് പുതിയ രീതിയെന്നും കോടതി ചൂണ്ടികാണിച്ചു.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്.
അമിത ലഹരി ഉപയോഗത്തിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന യുവാവ് ലഹരി കേസില്‍ വീണ്ടും പ്രതിയാകുന്നു. പിന്നാലെ ചികിത്സ മുടങ്ങിയത് ചൂണ്ടികാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതി ഇടപ്പെട്ട് യുവാവിനെ സര്‍ക്കാര്‍ ഡി – അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ഇടയില്‍ യുവാവിനോട് കോടതി സംസാരിച്ച ഘട്ടത്തില്‍ ഐടിഐയില്‍ പഠിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു.
ഇതോടെ ആലുവയില്‍ പഠിക്കാന്‍ അവസരം ഒരുങ്ങി. എന്നാല്‍ പ്രേവശനത്തിനുള്ള ദിവസം കഴിഞ്ഞതിനാല്‍ വീണ്ടും ആശയക്കുഴപ്പങ്ങളുണ്ടായി. വീണ്ടും കോടതി ഇടപെട്ടു. കോടതി പറഞ്ഞത് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്ക് നിര്‍ദേശം നല്‍കി. പഠനത്തിനുള്ള 91000, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി കൈമാറി. ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് എത്തിയ നിമിഷം. ലഹരിയ്ക്ക് അടിമയായ വരെ തിരിച്ചുകൊണ്ടുവരാന്‍ സിസ്റ്റം അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.