play-sharp-fill
കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 39-ാംമത് ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങളെ ചെറുക്കണമെന്നും കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ജില്ലാ സമ്മേളനത്തിൽ പത്തൊമ്പത് പ്രമേയങ്ങൾ അംഗീകരിച്ചു.ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ഷാജി സംഘടനാ രേഖ അവതരിപ്പിച്ചു.തുടർന്ന് വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ജയകുമാർ, പ്രശാന്ത് സോണി, മാത്യു കെ ഡാനിയേൽ, ഫക്രുദീൻ, സീനിയ അനുരാഗ്, ഷീബ സ്റ്റീഫൻ, ഷേർളി ദിവന്ന്യ, അമാനത്ത്, ഷിബു ഗണേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളെ ക്രോഡീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എസ് രഘു ലാൽ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയുടെ മുൻകാല നേതാക്കളുടെ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് എ പ്രവീൺ അധ്യക്ഷനായിരുന്നു.മുൻ കാല പ്രവർത്തകർക്കുള്ള ഹോണററി അംഗത്വ വിതരണം ജനറൽ സെക്രട്ടറി നിർവ്വഹിച്ചു.മുൻ സംസ്ഥാന കമ്മിറ്റിയംഗം എം.പി ഗോപാലകൃഷ്ണൻ നായർ ജില്ലയിലെ ആദ്യ അംഗത്വം ഏറ്റുവാങ്ങി.