കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു: ദുരന്തബാധിതര്‍ക്ക് നൽകിയ അടിയന്തര സഹായത്തില്‍ നിന്ന് ഇഎംഐ ഈടാക്കിയതിനാണ് നടപടി

Spread the love

 

വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

 

ജില്ലാ കളക്ടറും കേരള ഗ്രാമീണ്‍ ബാങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച്‌ ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുല്‍ത്താൻ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

 

ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ നിന്നും വായ്പയെടുത്തവരില്‍ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group