
എൻഡോസൾഫാൻ ദുരിത ബാധിതരുടെ കുടുംബത്തിന് ജപ്തി ഭീഷണി: 5 ലക്ഷം രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക്
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ കുടുംബത്തിന് ജപ്തി ഭീഷണി. ബാളിയൂർ മീഞ്ച സ്വദേശി തീർത്ഥയുടെ വീട്ടിലാണ് കേരള ഗ്രാമീൺ ബാങ്ക് നോട്ടീസ് പതിച്ചത്. ഫെബ്രുവരി പത്തിനകം 5 ലക്ഷം രൂപ തിരികിയടക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം.
2014 ലാണ് രണ്ടര ലക്ഷം രൂപ കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് വായ്പയായി എടുത്തത്. 2019 വരെ കൃത്യമായി തിരിച്ചടവ് ഉണ്ടായിരുന്നു. തുടർന്ന് കൊറോണ വന്നതിനാൽ തിരിച്ചടവ് മടങ്ങുകയായിരുന്നു. ഇതിനോടകം ഒന്നര ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ട്. വീട് നിർമ്മിക്കണമെന്ന ആവശ്യമായിട്ടായിരുന്നു ബാങ്കിൽ നിന്നും വായ്പ എടുത്തത്, എന്നാൽ ഇതുവരെയും വീടുപണി പൂർത്തിയായിട്ടില്ല.
അതേസമയം വീടിന്റെ അവസ്ഥ വളരെ ദുരിതത്തിലാണ്. തീർത്ഥയുടെ ചികിത്സാചെലവിന് മാസം വലിയൊരു തുക ചെലവാകുന്നുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ അച്ഛന് കൂലിപ്പണിയാണ്. ചെറിയ വരുമാനത്തിൽ ഭീമമായ തുക തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണെന്നാണ് കുടുംബം പറയുന്നത്. ഫെബ്രുവരി പത്തിനകം നടപടികൾ പൂർത്തീകരിക്കാനാണ് ബാങ്കിന്റെ ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
