കേരള സര്‍ക്കാരിന് കീഴില്‍ യുകെയില്‍ ജോലിയവസരം; ലക്ഷങ്ങള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; കൂടുതലറിയാം…!

Spread the love

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ യുകെയിലേക്ക് ജോലി റിക്രൂട്ട്‌മെന്റ്. യുകെയിലെ വെയില്‍സ് എന്‍എച്ച്‌എസിലേക്ക് നഴ്‌സുമാരെയാണ് നിയമിക്കുന്നത്.

നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബര്‍ 05

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

യുകെ, വെയില്‍സ് എന്‍.എച്ച്‌.എസില്‍ രജിസ്‌റ്റേര്‍ഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് (RMNs) റിക്രൂട്ട്‌മെന്റ്.

യോഗ്യത

ബി എസ് സി നഴ്‌സിങ്/ ജി എന്‍ എം വിദ്യാഭ്യാസ യോഗ്യതയും ഐ ഇ എല്‍ ടി സി/ ഒ ഇ ടിയും യു കെ സ്‌കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി ബി റ്റി (CBT) പൂര്‍ത്തിയാക്കിയവരായിരിക്കണം.

മാനസികാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം.

ശമ്പളം

ഒബ്ജക്റ്റീവ് സ്ട്രക്‌ച്ചേഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒ എസ് സി ഇ) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (37.76 ലക്ഷം), ഒ എസ് സി ഇക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (33.38 ലക്ഷം) ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, ഒഇടി/ ഐഇഎല്‍ടിഎസ് സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന അഡ്രസിലേക്ക് അയക്കണം. ഒക്ടോബര്‍ 05 ആണ് ലാസ്റ്റ് ഡേറ്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.