
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ ; പിബി നൂഹ് ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിച്ചുപണി. പി.ബി നൂഹ്, ശ്രീറാം വെങ്കിട്ട രാമന്‍, ഡോ. അദീല അബ്ദുള്ള തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ബി നൂഹ് ഐ.എ.എസ് നെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ളയെ സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ശ്രീറാം വെങ്കിട്ട രാമന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായാണ് നിയമനം.
ഫിഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ബി.യെ കായിക, യുവജനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതല കൂടിയുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനകാര്യ (വിഭവശേഷി) വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ ഡോ. ശ്രീറാം വി യെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഈ ഉദ്യോഗസ്ഥന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ ഷിബു എ കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ മാര്‍ക്കറ്റിംഗ് ആന്‍ഡ് വെല്‍ഫെയര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിന്റെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും.