കേരള സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി: സർക്കാരിൻറെയും കെ-ഡിസ്കിൻറെയും ആഭിമുഖ്യത്തിൽ കൊച്ചിൻ കോർപറേഷൻറെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജിൽ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു.

പ്രായ പരിധി 21-28, ഓണറേറിയം 7500. താത്പര്യമുളളവർ [email protected] ഇ-മെയിൽ ഐ.ഡിയിലേക്ക് മെയിൽ അയക്കുക. ഇൻറർവ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയിൽ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8714619225, 8714619226, 9188617405

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ജില്ലയിൽ വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂൺ 29ന് പകൽ 11ന് അഭിമുഖം നടത്തും.

ഏഴാം ക്ലാസ് വിജയിച്ചവർക്കും 56 വയസ്സ് കവിയാത്തവർക്കും നിയമന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സൽ രേഖയും പകർപ്പും സഹിതം എത്തണം.