
എടപ്പാള്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണം ഇനി ഓഫീസില്‍നിന്നാരംഭിക്കും. രാവിലെയോ ഉച്ചയ്‌ക്കോ ഓഫീസില്‍ പത്തുമിനിറ്റ് വാംഅപ്പിനായി മാറ്റിവെക്കും. ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാസ് കാമ്പയിന്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് നടപ്പാക്കുന്നത്. കളക്ടര്‍മാര്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഓഫീസ് മേധാവികള്‍ക്ക് നല്‍കിത്തുടങ്ങി.
എല്ലാദിവസവും രാവിലെ ജോലി ആരംഭിക്കുന്നതിനുമുന്‍പോ ഉച്ചഭക്ഷണത്തിനുമുന്‍പോ പത്തു മിനിറ്റ് വാം അപ്പ് ചെയ്യാന്‍ നീക്കിവെക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പ്രതിമാസ യോഗങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയിലും ഇത് നടത്തണം. ഓഫീസില്‍ നടക്കുന്ന യാത്രയയപ്പ്, ജോലിയില്‍ പ്രവേശിക്കല്‍, വിരമിക്കല്‍ സല്‍ക്കാരങ്ങള്‍ തുടങ്ങിയവയിലെ ഭക്ഷണങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
ആവിപ്പലഹാരങ്ങള്‍, മധുരംകുറഞ്ഞ ചായ, ഇളനീര്‍, തിളപ്പിച്ചാറ്റിയ വെള്ളം, പഴങ്ങള്‍, കൊഴുപ്പുകുറഞ്ഞയിനം ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കണം. ഓഫീസ് തലത്തില്‍ത്തന്നെ ജീവിതശൈലീ രോഗനിര്‍ണയ പരിശോധനകള്‍ നടത്തി ഡേറ്റാ ബേസ് തയ്യാറാക്കണം. ഇതിനായി അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ സഹായം തേടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിതശൈലീ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട ബോര്‍ഡുകളും പുകയിലവിരുദ്ധസന്ദേശ ബോര്‍ഡുകളും സ്ഥാപിക്കുക, മാനസികോല്ലാസത്തിനായി കേന്ദ്രീകൃത സംഗീതസംവിധാനമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഓഫീസുകളിലേക്ക് സൈക്കിളില്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.