play-sharp-fill
ബി എസ് പി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നാമനിര്‍ദ്ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി

ബി എസ് പി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നാമനിര്‍ദ്ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി

മഞ്ചേശ്വരം: തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി. സുരേന്ദ്രനടക്കം ആറ് പ്രതികളെ വെറുതെവിട്ട കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

സെഷന്‍സ് കോടതിയുടെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്ന് സര്‍ക്കാരിന്റെ പുന:പരിശോധനാ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിര്‍ദ്ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണ് മാധ്യമങ്ങളിലൂടെ സുന്ദര നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സുന്ദരയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് സെഷന്‍സ് കോടതി കെ സുരേന്ദ്രന്റെ വിടുതല്‍ ഹര്‍ജി അനുവദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.