‘വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം, മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആവുകയുള്ളൂ എന്നുണ്ടോ? ജനങ്ങളുടെ വകയാണ് പാലം’; ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്പര്യമുണ്ട്’; കമാല്‍ പാഷ
സ്വന്തം ലേഖകന്‍
കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യമറിയിച്ച് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. യു.ഡി.എഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കും.
ബിജെപിയോട് താല്‍പര്യമില്ല. അവരോട് ഭരണരീതിയോടും താല്‍പര്യമില്ല. പല കാര്യങ്ങളും തുറന്നുപറയുന്നതു കൊണ്ട് എല്‍.ഡി.എഫിന് എന്നോടും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മത്സരിക്കാനാണ് താല്‍പര്യമെന്നും എംഎല്‍എ ആയാല്‍ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കമാല്‍ പാഷ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ”
മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ. ഇന്നയാളെ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലം,” കമാല്‍ പാഷ പറഞ്ഞു.
വൈറ്റിലയിലേയും കുണ്ടന്നൂരിലെയും ജനങ്ങള്‍ പാലം തുറന്നു കൊടുക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തെ വിലപേശലിന് വെച്ചിരിക്കുകയാണ് ഇതൊക്കെ. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.