കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിരവധി ഒഴിവുകള്‍; ഡിഗ്രി മുതല്‍ യോഗ്യത; ലക്ഷങ്ങള്‍ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷനില്‍ (KSCCAM) ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

സ്‌പെഷ്യലിസ്റ്റ്, ഓഫീസര്‍, എംടിഎസ് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബര്‍ 01

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

കേരള സ്‌റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റ്, ഓഫീസര്‍, എംടിഎസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04.

ക്ലൈമറ്റ് ചേഞ്ച് അസസ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (CCAS) = 01

കാര്‍ബണ്‍ കാപ്ച്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (CCUS) = 01

കാര്‍ബണ്‍ മോണിറ്ററിങ് ആന്റ് കംപ്ലയന്‍സ് ഓഫീസര്‍ (CMCO) = 01 ഒഴിവ്

മള്‍ട്ടി ടാസ്‌കിങ് ഓഫീസര്‍ = 01

പ്രായപരിധി

ക്ലൈമറ്റ് ചേഞ്ച് അസസ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് = 45 വയസ് വരെ.

കാര്‍ബണ്‍ കാപ്ച്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് = 50 വയസ് വരെ.

കാര്‍ബണ്‍ മോണിറ്ററിങ് ആന്റ് കംപ്ലയന്‍സ് ഓഫീസര്‍ = 50 വയസ് വരെ.

മള്‍ട്ടി ടാസ്‌കിങ് ഓഫീസര്‍ = 35 വയസ് വരെ.

യോഗ്യത

ക്ലൈമറ്റ് ചേഞ്ച് അസസ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

മീറ്റിയോറളജി/ അറ്റ്‌മോസ്ഫറിക് സയന്‍സ്/ ക്ലൈമറ്റ് ചേഞ്ച് എന്നിവയില്‍ ഏതിലെങ്കിലും എംഎസ്.സി.

3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

കാര്‍ബണ്‍ കാപ്ച്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്

പെട്രോളിയം എഞ്ചിനീയറിങ്/ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ് എന്നിവയില്‍ എംടെക്.

2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

കാര്‍ബണ്‍ മോണിറ്ററിങ് ആന്റ് കംപ്ലയന്‍സ് ഓഫീസര്‍

എന്‍വിയോണ്‍മെന്റല്‍ ലോ/ എന്‍വിയോണ്‍മെന്റല്‍ മാനേജ്‌മെന്റ് എന്നിവയില്‍ മാസ്‌റ്റേഴ്‌സ്.

2 വര്‍ഷത്തെ പരിചയം.

മള്‍ട്ടി ടാസ്‌കിങ് ഓഫീസര്‍

ഡിഗ്രി വിജയിച്ചിരിക്കണം. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.

3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപമുതല്‍ 1,75,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് കേരള സ്‌റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക.

ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ ഉപയോഗിച്ച്‌ നേരിട്ട് അപേക്ഷിക്കാം.