പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങി സർക്കാർ: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും, കേരളത്തെ മുച്ചോട് മുടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ വാങ്ങി സർക്കാർ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സർക്കാർ വാങ്ങിയത്.
2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയത് പരിഗണിച്ചാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർക്കായാണ് കാറുകൾ വാങ്ങുന്നത്.
ഇതിനൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.നേരത്തേ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്നോവ ക്രിസ്റ്റ വാങ്ങിയിരുന്നു. ഇതിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വീണ്ടും കാറുകൾ വാങ്ങിയത്.