play-sharp-fill
സ്വർണ്ണവിലയിൽ വൻ ഇടിവ് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; പവന് വില 58,000 രൂപയിൽ താഴെ

സ്വർണ്ണവിലയിൽ വൻ ഇടിവ് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; പവന് വില 58,000 രൂപയിൽ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്.

57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്ക് മുന്‍പ് 60000 രൂപയും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഘട്ടം ഘട്ടമായി വില കുറയുന്നതാണ് കണ്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കിടെ ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത് ആദ്യമായാണ്.