കേരള ഫോറസ്റ്റ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്; 79,600 രൂപ ശമ്പളം; അപേക്ഷ ഒക്ടോബര്‍ 31 വരെ

Spread the love

തിരുവനന്തപുരം: കേരള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (KSCSTE-KFRI) ല്‍ ജോലി നേടാൻ അവസരം. ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികകളിലാണ് നിയമനം.

ആകെ 5 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വെബ്‌സൈറ്റില്‍ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച്‌ തൃശൂരിലെ പീച്ചിയിലുള്ള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തിക്കണം.

അവസാന തീയതി: ഒക്ടോബർ 31

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

കേരള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍- സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 05.

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (വുഡ് സയൻസ് & ടെക്‌നോളജി)

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി ( ഫോറസ്റ്റ് എക്കണോമിക്‌സ്)

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സ്റ്റാറ്റിസ്റ്റിക്‌സ്)

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സില്‍വികള്‍ച്ചർ)

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (ഫിസിയോളജി)

പ്രായപരിധി

35 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 79,600 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (വുഡ് സയൻസ് & ടെക്‌നോളജി)

First Class MSc in Wood Science & TechnoIogy/Forestry IBotany IChemistry

PhD. in anyone of the above subjects with specialisation in Wood Science & Technology

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി ( ഫോറസ്റ്റ് എക്കണോമിക്‌സ്)

First Class M.Sc’/M.A. in any field of Economics Ph.D. in Economics/Environmental Economics/Natural Resource Economics, Applied Economics/Development al Economics (with a dcmonstrated specialisation in forestry or natural resource management).

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സ്റ്റാറ്റിസ്റ്റിക്‌സ്)

First Class M.Sc. degree in any field of Statistics

Ph.D. degree in any field of Statistics

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സില്‍വികള്‍ച്ചർ)

First Class M.sc Degree in Botany/ Forestry

Phd in Botany/ Forestry with specialisation in Siviculture/ Forest Management/ Agroforestry

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (ഫിസിയോളജി)

First Class MSc degree in Ecology/ Environmental Science/ Botany/ plant Science/ Forestry/ Agriculture

Phd in any of the above subject with specialisation in Plant Physiology / Ecophysiology

ഇതിന് പുറമെ വിവിധ തസ്തികകളിലായി ആവശ്യമായ എക്‌സ്പീരിയൻസ് വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കേരള ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌, ആവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം തന്നിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഒക്ടോബർ 31.

വിലാസം: Director. KSCSTE-Kerala Forest Research Institute, Peechi -680653, Thrissur, Kerala. India.

അപേക്ഷ: https://www.kfri.res.in/noticeboard/opportunities.asp