
ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറം: പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാൻ ആണ് പൂക്കോട്ടും പാടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്.
പരാതി പോലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം. ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.
പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിന് മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, രേഖാമൂലം പൊലീസിന് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. തിരിച്ചറിയൽ പരേഡ് നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Third Eye News Live
0