video
play-sharp-fill

സംസ്ഥാനത്ത് ജീവൻ രക്ഷാദൗത്യത്തിന് ശക്തി പകരാൻ ഇനി ഇവർ 17 പേർ; അഗ്‌നി രക്ഷാ സേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്‌കൂബ ഡൈവിങ് ആന്‍ഡ് റെസ്‌ക്യൂ ടീം; ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നട്ടുച്ചവെയിലില്‍ നടത്തിയ പ്രകടനത്തിലൂടെ ജീവന്‍രക്ഷാദൗത്യത്തിന് ഇനി ഞങ്ങളും തയ്യാറെന്ന് ‘ഗാനെറ്റ്‌സ്’

സംസ്ഥാനത്ത് ജീവൻ രക്ഷാദൗത്യത്തിന് ശക്തി പകരാൻ ഇനി ഇവർ 17 പേർ; അഗ്‌നി രക്ഷാ സേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്‌കൂബ ഡൈവിങ് ആന്‍ഡ് റെസ്‌ക്യൂ ടീം; ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നട്ടുച്ചവെയിലില്‍ നടത്തിയ പ്രകടനത്തിലൂടെ ജീവന്‍രക്ഷാദൗത്യത്തിന് ഇനി ഞങ്ങളും തയ്യാറെന്ന് ‘ഗാനെറ്റ്‌സ്’

Spread the love

തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മപുരത്തെ ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നട്ടുച്ചവെയിലില്‍ നടത്തിയ പ്രകടനത്തിലൂടെ ജീവന്‍രക്ഷാദൗത്യത്തിന് ഇനി ഞങ്ങളും തയ്യാറെന്ന് കാണിച്ചുതരുകയാണ് ഈ 17 വനിതകൾ.

മുഖ്യമന്ത്രിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും മറ്റും സാക്ഷിയാക്കി അഗ്‌നിരക്ഷാസേനയിലെ സ്‌കൂബാ സംഘത്തിലേക്ക് ചേര്‍ന്നത് 17 വനിതകള്‍. വെള്ളത്തിനടിയിലുള്ള വിവിധ ഡൈവിങ് സ്‌കില്ലുകള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍ എന്നിവയുടെ അവതരണവും ഇവര്‍ നടത്തി.

അഗ്‌നി രക്ഷാ സേനയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം നിയമിതരായ 100 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വനിതാ ഓഫീസര്‍മാരിലെ സാഹസികത ഇഷ്ടപ്പെടുന്ന ഓഫീസര്‍മാര്‍ക്കാണ് സ്‌കൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയത്. ഫോര്‍ട്ടുകൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജലസുരക്ഷ വിദഗ്ധ പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തില്‍ വെള്ളത്തിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തില്‍ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. അഗ്‌നി രക്ഷാ സേനയുടെ പുരുഷ സ്‌കൂബാ ഡൈവര്‍മാര്‍ക്കൊപ്പം എല്ലാ ജില്ലകളിലും ഇനി ഇവരുടെ സേവനവും ലഭിക്കും. വനിതാ സ്‌കൂബാ റെസ്‌ക്യൂ ഡൈവേഴ്‌സ് ടീമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അംഗങ്ങള്‍ക്ക് ബാഡ്ജും വിതരണം ചെയ്തു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയ അപകടങ്ങളില്‍ മരിക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് ജലാശയങ്ങളിലാണ്.

ഇത് കണക്കിലെടുത്താണ് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജലസുരക്ഷ വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പി.എസ്. സേതു പാര്‍വതി, അപര്‍ണകൃഷ്ണന്‍, ശ്രുതി ആര്‍.രാജു, കെ. അപര്‍ണ, അമേയ രാജ്, നീതു നെല്‍സണ്‍, ആര്യ സുരേഷ്, സിമില്‍ ജോസ്, സ്‌നേഹ ദിനേഷ്, നിഷിദ റഷീദ്, കെ.എന്‍. നിത്യ, എം. അനുശ്രീ, കെ.എം. ഗീതുമോള്‍, അഷിത കെ.സുനില്‍, സി.എസ്. ജെന്‍സ, ഡി. സ്വാതി കൃഷ്ണ, പി.എല്‍. ശ്രീഷ്മ എന്നിവരാണ് 17 അംഗ സ്‌കൂബാ വനിതാ ടീമിലുള്ളത്.