കേരള സര്‍ക്കാര്‍ കെഎഫ്‌സിയില്‍ ജോലിയവസരം; 50,000 രൂപവരെ ശമ്പളം വാങ്ങാം; അപേക്ഷ നവംബര്‍ 20 വരെ

Spread the love

തിരുവനന്തപുരം: കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍ ജോലി നേടാൻ അവസരം. ടെക്നിക്കല്‍ അഡ്വെെസർ, ജാവ ഡെവലപ്പർ, സിഎസ് എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

video
play-sharp-fill

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ കെ.എഫ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി നവംബർ 20

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍ ടെക്നിക്കല്‍ അഡൈ്വസർ, ജാവ ഡെവലപ്പർ, സിഎസ് എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. തിരുവനന്തപുരത്തും, കേരളത്തിലെ മറ്റ് ജില്ലകളിലുമായി നിയമനം നടക്കും.

പ്രായപരിധി

ടെക്നിക്കല്‍ അഡ്വൈസർ 40 വയസില് താഴെ
ജാവ ഡെവലപ്പർ 35 വയസില് താഴെ
സിഎസ് എക്സിക്യൂട്ടീവ് 30 വയസില് താഴെ
ഓഫീസ് എക്സിക്യൂട്ടീവ് 35 വയസില് താഴെ
യോഗ്യത

ടെക്നിക്കല്‍ അഡ്വൈസർ

അംഗീകൃത സർവകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസോടെ സിവില്‍/മെക്കാനിക്കല്‍ ബി.ഇ./ബി.ടെക് ബിരുദം.
സാങ്കേതിക മേഖലയില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം (അധ്യാപന പരിചയം ഒഴിവാക്കി) നിർബന്ധമാണ്. ബാങ്ക്/എൻബിഎഫ്സി/എഫ്ഐ എന്നിവയില്‍ പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ട്.

ജാവ ഡെവലപ്പർ

ബി ഇ /ബി ടെക്/എം സി എ ബിരുദവും ജാവ/ജെ2ഇഇ ഘടനകളിലും റെസ്റ്റ്ഫുള്‍ എ പി ഐകളിലും കുറഞ്ഞത് രണ്ട് വർഷത്തെ പരിചയും.
കോർ ജാവ, സ്പ്രിംഗ്, ഹൈബർണേറ്റ്, എല്‍, ജെ എസ് പി, സർവ്ലെറ്റ്സ്, എച്ച്‌ടിഎംഎല്‍, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ്, ജെക്വറി, റെസ്റ്റ്ഫുള്‍ എ.പി.ഐകള്‍, ഓറക്കിള്‍, മൈഎസ്ക്യുഎല്‍, എക്സ്‌എംഎല്‍, ജെസണ്‍, ഗിറ്റ്, മേവൻ, ജാസ്പർ റിപ്പോർട്ടുകള്‍, ആജൈല്‍/സ്ക്രം തുടങ്ങിയവയില്‍ പ്രാവീണ്യം ആവശ്യമാണ്.

സിഎസ് എക്സിക്യൂട്ടീവ്

സിഎസ് ഇൻ്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കുകയും ആർട്ടിക്കിള്‍ഷിപ്പ് പൂർത്തിയാക്കുകയും വേണം.

ഓഫീസ് എക്സിക്യൂട്ടീവ്

ടൈപ്പിംഗ് പ്രാവീണ്യത്തോടുകൂടിയ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷും കമ്ബ്യൂട്ടർ വേഡ് പ്രോസസിംഗ് ഹയറും പാസായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

ടെക്നിക്കല്‍ അഡ്വൈസർ 40,000
ജാവ ഡെവലപ്പർ 50,000
സിഎസ് എക്സിക്യൂട്ടീവ് 30,000
ഓഫീസ് എക്സിക്യൂട്ടീവ് 20,000
അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച്‌ മനസിലാക്കുക. ശേഷം യോഗ്യതയ്ക്കനുസരിച്ച്‌ അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച്‌ അപേക്ഷിക്കാം.

അപേക്ഷ: https://kfc.org/menu/career/29