
തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണം ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ. സി. ഡാനിയല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും.
മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിർമയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിന് ശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെ. എസ്. ഹരിശങ്കറും സെബ ടോമിയും നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും.



