
കണ്ണൂര്‍: ഗോവന്‍ ഫെനി മാതൃകയില്‍ കേരളത്തിന്റെ തനത് മദ്യ ഇനമായ കെ-ഫെനിയുടെ ഉത്പാദനം മാര്‍ച്ചില്‍ തുടങ്ങും.
കണ്ണൂര്‍ പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്ന തനത് മദ്യം മാര്‍ച്ച് പത്തിനും 15നും ഇടയില്‍ വിപണിയിലെത്തും. ബിവറേജ്സ് , കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാണ് വിപണനം.
കശുമാങ്ങ വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന ഈ മദ്യം സഹകരണ മേഖലയില്‍ പുതിയ ചരിത്രമാകും. പയ്യാവൂര്‍ ആനയടിയില്‍ ലീസിനെടുത്ത ഭൂമിയിലാണ് ഫാക്ടറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബര്‍ മുതല്‍ മേയ് വരെ നീളുന്ന കശുമാങ്ങ സീസണിലാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം. ഓഫ് സീസണില്‍ കശുവണ്ടി സംസ്കരണം നടക്കും. കഴിഞ്ഞ ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായെങ്കിലും എക്സൈസ് അനുമതി വൈകി.



