
തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കിവരുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ബോണസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി അയച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കുമുകളില്‍ അധിക ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ സംരക്ഷിക്കുന്നതെന്നും, ഇതില്‍ കേന്ദ്ര സര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


