
സ്വന്തം ലേഖിക
തിരുവനന്തപുരം: 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിറുത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 30 വരെ അവസരമുണ്ട്.
90 ദിവസത്തിനുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നേരിട്ട് ഹാജരായോ www.employment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യുവല്‍ ഓപ്ഷന്‍ വഴിയോ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.



