
ഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി.
സംസ്ഥാനത്ത് ഒറ്റ ഘട്ടമായി ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് ഇത്രയും കുറഞ്ഞ ദിവസത്തിനികം തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്.
കൃത്യമായി പറഞ്ഞാല്‍ 25-ാം നാള്‍ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. നിശബ്ദ പ്രചാരണമടക്കമുള്ള ദിവസങ്ങളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായതിന്റെ ആശ്വാസം എല്‍ഡിഎഫിനുണ്ട്. സിപിഐയാണ് ആദ്യമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്ന് തന്നെ പുറത്തുവരും.
ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എൻഡിഎ പട്ടിക നാളെ പുറത്തുവരും. ഇനിയും പൂര്‍ണത വരാത്ത സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന് തലവേദനയാകും.



