കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വൈകിട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം

Spread the love

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.

video
play-sharp-fill

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധസൈനിക സേനയുടെ വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. മെയ് അഞ്ചിന് മുമ്പായി വോട്ടെണ്ണൽ പൂർത്തിയാകുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയ്യാറാക്കുക. കേരളത്തിൽ വിഷു ഉൾപ്പെടെയുള്ള ഉത്സവങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീയതികൾ നിശ്ചയിക്കുക.

പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ ഇന്ന് മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് നടക്കുകയെന്നാണ് സൂചന. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group