
തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി 12 നാള് മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്.
രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും.
ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് .ഇനി വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡീൽ ആരോപണത്തിൽ തിളച്ചാണ് മുന്നണികളുടെ പ്രചാരണം മുന്നോട്ടുപോകുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഡീലിൽ കൂടുതൽ കാര്യം പറഞ്ഞ് പോകാനാണ് പ്രതിപക്ഷനേതാവിന്റെയും നീക്കം.
ഡീൽ വിവാദം വിടാതെ ഉന്നയിക്കാനാണ് കോൺഗ്രസും തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡീലിൽ ചുറ്റിത്തിരിയുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തി ബിജെപി ഒഴിഞ്ഞുമാറുകയാണ്.



