കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിര അസിസ്റ്റന്റ്; 35,600- 75,400 രൂപ വരെ ശമ്പളം; നിരവധി ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്ട്മെന്റിൽ ടെക്നിക്കൽ അസിസ്റ്റന്റ് ജോലിക്കായി അപേക്ഷിക്കാം. കേരള പി.എസ്.സിക്ക് നടക്കുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്.

video
play-sharp-fill

താല്പര്യമുള്ളവർ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി 04.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാര്ട്ട്മെന്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്. സംസ്ഥാന തലത്തില് പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

Name of Post : Technical Assistant
Department : Kerala Drugs Control
CATEGORY NO: 615/2025
Last date of apllication 04.02.2026
ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതൽ 75,400 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

19നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്ഥികള് 02.01.1989നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില് 60 ശതമാനത്തില് കുറയാതെ കെമിസ്ട്രി മുഖ്യ വിഷയമായുള്ള സയന്സ് ബിരുദം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/