play-sharp-fill
മഴ ശക്തമാകുന്നു..! ഏത് നിമിഷവും തുറക്കാം, തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം ; എട്ട് അണക്കെട്ടുകളിൽ കെ.എസ്.ഇ.ബി റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മഴ ശക്തമാകുന്നു..! ഏത് നിമിഷവും തുറക്കാം, തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം ; എട്ട് അണക്കെട്ടുകളിൽ കെ.എസ്.ഇ.ബി റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ അതിശക്തമായതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ കേരള ഇലക്ട്രിസിറ്റി ബോർഡ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പെരിങ്ങൽകുത്ത്, കല്ലാർ, കുറ്റിയാടി എന്നീ അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്.

മുന്നറിയിപ്പോടെ ഈ അണക്കെട്ടുകൾ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് ഷോളയാർ ഡാം പൂർണ സംഭരണ നിലയിൽ ആയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാൻ തുടങ്ങി. ഇന്നലെ രാത്രി എട്ടേകാലോടെയാണ് ഷോളയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാർ ഡാമിൽ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോൾ ജലം സംഭരിച്ചിട്ടുള്ളത്. 2635 അടിയാണ് ഇന്ന് രാവിലത്തെ ജലനിരപ്പ്.

ഷോളയാർ ഡാമിൽ പൂർണ സംഭരണ നില 2663 അടിയാണ്. അതിനാൽ തമിഴ്‌നാട് ഷോളയാറിൽ നിന്ന് എത്തുന്ന വെള്ളം സംഭരിക്കാൻ കേരള ഷോളയാറിന് കഴിയുമെന്നതിനാൽ പെരിങ്ങൽക്കുത്തിൽ ആശങ്കയില്ലെന്നാണ് പ്രാഥമിക നിഗമനം.