കാലവർഷം ചതിച്ചു ; സംസ്ഥാനത്തെ ഡാമുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്കുള്ള വെള്ളം മാത്രം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലവർഷം ചതിച്ചതോടെ സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക്. സംസ്ഥാനത്തെ ഡാമുകളിൽ പകുതി വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ൺകുട്ടി നിയമസഭയിൽ അറിയിച്ചു. ഡാമുകളിലുള്ളത് സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമാണെന്നും ഇത് ഒരാഴ്ചയ്ക്കു മാത്രമേ തികയൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇനിയും മഴ ലഭിക്കാതിരുന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.