play-sharp-fill
സഞ്ജുവിന്റെ അഭാവത്തിലും കേരളം ഡബിൾ സ്ട്രോങ്ങ്;അരുണാചലിനെ തകർത്ത് ഗംഭീര തുടക്കം.

സഞ്ജുവിന്റെ അഭാവത്തിലും കേരളം ഡബിൾ സ്ട്രോങ്ങ്;അരുണാചലിനെ തകർത്ത് ഗംഭീര തുടക്കം.

കേവലം 29 പന്തിൽ കളി തീർത്ത് കേരളം.സായിദ് മുഷ്‌താഖ്‌ അലി ട്രോഫി 20-20 ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഗംഭീര തുടക്കം.10 വിക്കറ്റിന്റെ വമ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്.മഴ കാരണം 11 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ കേരളം അരുണാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.നിശ്ചിത ഓവറിൽ അരുണാചൽ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ്.

കേരളത്തിനായി സിജോമോൻ ജോസഫും മിഥുൻ എസ്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും 29 പന്തിൽ(4.5 ഓവറിൽ)ലക്‌ഷ്യം കണ്ടു.ഓപ്പണർമാരായ വിഷ്ണു വിനോദും രോഹൻ എസ് കുന്നുമ്മലും തകർത്തടിച്ചപ്പോൾ കേരളം അനായാസം ലക്‌ഷ്യം കണ്ടു.


ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ ക്യാപ്റ്റൻ സഞ്ജു സാംസണ് പകരം വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തെ നയിച്ചത്.ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച പ്രകടനം നടത്തുന്ന സഞ്ജു ഇന്നത്തെ മൂന്നാം ഏകദിനത്തിലും കീപ്പറായി കളിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group