video
play-sharp-fill
കേരള ക്രിക്കറ്റ് ലീഗ് : ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ; ബ്ലൂ ടൈഗേഴ്‌സിനെതിരേ ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

കേരള ക്രിക്കറ്റ് ലീഗ് : ബാസിത്തിന്റെ ഓള്‍റൗണ്ട് മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ; ബ്ലൂ ടൈഗേഴ്‌സിനെതിരേ ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

സ്വന്തം ലേഖകൻ

കേരള ക്രിക്കറ്റ് ലീഗ് പ്രഥമ സീസണിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം. മഴ കളിച്ച മത്സരത്തില്‍ ജയദേവന്‍ മഴ നിയമപ്രകാരം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 122 റണ്‍സിന് പുറത്തായി. മറുപടിയായുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബാറ്റിങ്ങിനിടെ മഴയെത്തി. 14.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 83 റണ്‍സെന്ന നിലയിലായിരിക്കേയാണ് മഴയെത്തിയത്. 12 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റും 18 റണ്‍സുമെടുത്ത റോയല്‍സ് ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്താണ് കളിയിലെ ഹീറോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂര്‍ണമെന്റ് ചലച്ചിത്രതാരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനമത്സരത്തില്‍ അസ്ഹറുദ്ദീന്റെ ആലപ്പി റിപ്പിള്‍സ് അഞ്ചുവിക്കറ്റിന് തൃശ്ശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ചു.