
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആറാം തോല്‍വി.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ 13 റണ്‍സിനാണ് റോയല്‍സ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 186 റണ്‍സ് നേടിയപ്പോള്‍ റോയല്‍സിന്റെ മറുപടി 19.3 ഓവറില്‍ 173 റണ്‍സിന് അവസാനിച്ചു.
ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം സ്വന്തം ക്രെഡിറ്റിലുള്ള റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടീമിന്റെ സെമി പ്രതീക്ഷയും ഏറെക്കുറേ അവസാനിച്ച് കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് നിരയില്‍ ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തതാണ് ഇത്തവണ തിരിച്ചടിയായി മാറിയത്. 23 പന്തുകളില്‍ നിന്ന് 34 റണ്‍സ് നേടിയ സഞ്ജീവ് ആണ് ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് 18(25), വിഷ്ണു രാജ് 12(5), റിയാ ബഷീര്‍ 25(17), അനന്തകൃഷ്ണന്‍ 11(12), അബ്ദുള്‍ ബാസിത് 22(11) നിഖില്‍ എം 18*(9), ബേസില്‍ തമ്ബി 23(9) ആസിഫ് സലാം 1(2) എന്നിങ്ങനെയാണ് ബാറ്റര്‍മാരുടെ സംഭാവന. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.