
തിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഒരു വിക്കറ്റിനാണ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ചാണ് ബിജു നാരായണന്‍ കൊല്ലത്തിന് വിജയം ഒരുക്കിയത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍ എം ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിക്കറ്റിനെതിരെയുള്ള വിജയചരിത്രം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു കൊല്ലം. ഫൈനല്‍ ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ മൂന്ന് മല്‌സരങ്ങളിലും വിജയം കൊല്ലത്തിനൊപ്പമായിരുന്നു.