video
play-sharp-fill
ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയില്‍ ; കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനു 4 വിക്കറ്റ് ജയം

ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയില്‍ ; കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനു 4 വിക്കറ്റ് ജയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സെമിയുറപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ടീം അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കാലിക്കറ്റ് 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്താണ് കാലിക്കറ്റ് വിജയിച്ചത്. 4 വിക്കറ്റിനാണ് ജയം.

കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സെഞ്ച്വറി സ്വന്തം പേരിലെഴുതി ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിനെ മുന്നില്‍ നിന്നു നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

58 പന്തുകള്‍ നേരിട്ട് 6 സിക്‌സും 9 ഫോറുകള്‍ സഹിതം താരം 103 റണ്‍സടിച്ചു. സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരു താരം. 30 പന്തില്‍ താരം 34 റണ്‍സെടുത്തു. ഒമര്‍ അബുബക്കര്‍ 14 പന്തില്‍ 19 റണ്‍സും സ്വന്തമാക്കി.

ട്രിവാന്‍ഡ്രത്തിനായി വിനോദ് കുമാര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ കാലിക്കറ്റിന്റെ വിജയം തടയാന്‍ താരത്തിനുമായില്ല.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രത്തിനായി ഗോവിന്ദ് പൈ 54 പന്തില്‍ 79 റണ്‍സെടുത്തു. 9 ഫോറും 2 സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. റിയ ബഷീറും അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സ് വാരി.