സംസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായതോടെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ് അധികൃതർ ; രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് ആന്റിജൻ പരിശോധന നടത്തും : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ചികിത്സാ പ്രോട്ടോകോളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യവകുപ്പ് അധികൃതർ.
രോഗികളെ ഇനിമുതൽ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് ആന്റിജൻ പരിശോധനയായിരിക്കും നടത്തുക. പിസിആർ ടെസ്റ്റ് നടത്തണമെന്ന മുൻ ഉത്തരവ് തിരുത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് രണ്ട് തവണ പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആയെന്ന് ഉറപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള ഡിസ്ചാർജ് പ്രോട്ടോകോൾ. പിന്നീട് ഇത് ഒരു തവണ ടെസ്റ്റ് ചെയ്താൽ മതി എന്നും അക്കിയിരുന്നു.
എന്നാൽ വീണ്ടും രോഗികളുടെ എണ്ണം വർധിച്ചതോടെ ആന്റിജൻ പരിശോധന മതിയെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. പിസിആർ ടെസ്റ്റ് ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. ഇക്കാരണത്താലാണ് ആന്റിജൻ പരിശോധനയിലേക്ക് മാറ്റി പുതിയ കൊവിഡ് പ്രോട്ടോകോൾ ഇറക്കിയത്.
അതേസമയം രോഗലക്ഷണങ്ങ ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ പത്ത് ദിവസത്തിനുശേഷം ആന്റിജൻ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആയാൽ ഡിസ്ചാർജ് ചെയ്യാം.
രോഗമുക്തി വീട്ടിലെത്തുന്ന വ്യക്തി പിന്നീട് ഏഴ് ദിവസം സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരും. പൂർണമായും വീട്ടിൽ നിരീക്ഷണത്തിലായിരിക്കണം.കൂടാതെ ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്ക് യാതൊരു കാരണവശാലും പോകരുതെന്ന് പുതുക്കിയ പ്രോട്ടോക്കോളിൽ പറയുന്നു.
കടുത്ത ലക്ഷണങ്ങളുള്ള രോഗികളെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും പതിനാല് ദിവസത്തെ ചികിത്സയ്ക്കു ശേഷം ആന്റിജൻ ടെസ്റ്റിനു വിധേയമാക്കാം. എന്നാൽ ഒറ്റത്തവണ നെഗറ്റീവ് ആയാൽ ഡിസ്ചാർജ് ചെയ്യാമെന്നും പ്രോട്ടോകോളിൽ പറയുന്നു.