കർണ്ണാടകത്തിൽ നിന്നും അനധികൃതമായി കേരളത്തിലേയ്‌ക്കെത്തി: പൊലീസ് പിടികൂടി ക്വാറന്റൈൻ കേന്ദ്രത്തിലാക്കി; ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപെട്ട കോട്ടയം വാകത്താനം സ്വദേശിയ്ക്കായി തിരച്ചിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

വയനാട്: കർണ്ണാടകത്തിൽ നിന്നും പാസും മറ്റു രേഖകളുമില്ലാതെ അനധികൃതമായി കേരളത്തിലേയ്ക്കു എത്തിയ ശേഷം പൊലീസ് പിടിയിലായ വാകത്താനം സ്വദേശി ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപെട്ടു. ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇയാൾ ഉദ്യോഗസ്ഥരുടെയും നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന ആളുകളുടെയും കണ്ണു വെട്ടിച്ചാണ് ചാടി രക്ഷപെട്ടത്.

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ സർക്കാറിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ട(42)നാണ് ചാടിപ്പോയത്. ഇയൾക്കെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണ്ണാടകത്തിൽ നിന്നും ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയ്യാളെ പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടി വിപികെ ലോഡ്ജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ ഇയാൾക്ക് ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ്, മണിക്കുട്ടൻ മുറിയിലില്ലെന്ന് മനസിലായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതോടെ പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇയാൾ കോട്ടയം ജില്ലയിലേയ്ക്കു കടക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വയനാട് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് ജില്ലയിലേയ്ക്കു കടത്തി വിടുന്നത്.