കേരള സ്റ്റേറ്റ് കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് കോട്ടയത്ത് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരള സ്റ്റേറ്റ് കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് സഹകരണ ജീവനക്കാരുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കോട്ടയം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.
കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോട്ടയം താലൂക്കിലെ ഉന്നത വിജയികളായ 24 വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ഉദ്ഘാടന യോഗത്തിൽ കോട്ടയം സർക്കിൾ സഹകരണ യുണിയൻ ഭരണസമിതി അംഗം പ്രൊഫ.പി.ജി സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ടി.എൻ മനോജ് , മനു കൈമൾ , സർക്കിൾ സഹകരണ സമിതി അംഗങ്ങൾ അനിയച്ചൻ ,ജിജി എന്നിവർ ആശംസകളർപ്പിച്ചു. അസ്സി. രജിസ്ട്രാർ ജോജോ സാമുവേൽ സ്വാഗതവും കെ.പ്രശാന്ത് നന്ദിയും പറഞ്ഞു