video
play-sharp-fill
ലേഡീസ് ഹോസ്റ്റലിലേക്ക് കേരളാ ഭക്ഷണം പാകം ചെയ്യാനറിയാവുന്ന പുരുഷ പാചകക്കാരനെ ആവശ്യമുണ്ട്;  താമസം ലേഡീസ് ഹോസ്റ്റലില്‍: പരസ്യം വൈറലായതോടെ ഹോസ്റ്റൽ മുതലാളിയുടെ ഫോണിലേക്ക് വിളിയുടെ പെരുമഴ!! ശമ്പളം വേണ്ട താമസസൗകര്യം മാത്രം  മതിയെന്ന് ഫോൺ വിളിക്കുന്നവർ;  പരസ്യത്തിലെ കൗതുകം സോഷ്യൽ മീഡിയിൽ വൈറൽ !!

ലേഡീസ് ഹോസ്റ്റലിലേക്ക് കേരളാ ഭക്ഷണം പാകം ചെയ്യാനറിയാവുന്ന പുരുഷ പാചകക്കാരനെ ആവശ്യമുണ്ട്; താമസം ലേഡീസ് ഹോസ്റ്റലില്‍: പരസ്യം വൈറലായതോടെ ഹോസ്റ്റൽ മുതലാളിയുടെ ഫോണിലേക്ക് വിളിയുടെ പെരുമഴ!! ശമ്പളം വേണ്ട താമസസൗകര്യം മാത്രം മതിയെന്ന് ഫോൺ വിളിക്കുന്നവർ; പരസ്യത്തിലെ കൗതുകം സോഷ്യൽ മീഡിയിൽ വൈറൽ !!

സ്വന്തം ലേഖകൻ

കൊച്ചി: ലേഡീസ് ഹോസ്റ്റലിലേക്ക് കേരളാ ഭക്ഷണം പാകം ചെയ്യാനറിയാവുന്ന പുരുഷ പാചകക്കാരനെ ആവശ്യമുണ്ട്. താമസം ലേഡീസ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം മലയാള മനോരമയുടെ മലബാർ എഡിഷനിൽ വന്ന പരസ്യമാണിത്. പരസ്യം വൈറലായതോടെ
ഹോസ്റ്റൽ മുതലാളിയുടെ ഫോണിലേക്ക് വിളിയുടെ പെരുമഴയായിരുന്നു. ശമ്പളം വേണ്ട താമസസൗകര്യം മാത്രം മതിയെന്നാണ് വിളിക്കുന്നവർ പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് തമിഴ്‌നാട്ടിലെ ‘ഈറോഡി’ലുള്ള ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് കേരളാ ഭക്ഷണം പാചകം ചെയ്യാനറിയാവുന്ന പുരുഷ പാചകക്കാരനെ ആവശ്യമുണ്ടെന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പരസ്യം വൈറലായതിന്റെ പിന്നിൽ മറ്റൊന്നുമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാചകക്കാരൻ താമസിക്കേണ്ടത് ലേഡീസ് ഹോസ്റ്റലില്‍ തന്നെയായിരിക്കണം എന്ന നിബന്ധനയും ഉള്ളതിനാലായിരുന്നു പരസ്യം വൈറലായി മാറിയത്.

ഇത്തരം ഒരു നിബന്ധനയുണ്ടായിരുന്നതിനാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ഇതോടെ പരസ്യത്തില്‍ നല്‍കിയിരുന്ന നമ്പറുകളിലേക്ക് മലയാളികളുടെ ഫോണ്‍ വിളിയുടെ പ്രളയമായിരുന്നു.

‘കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്.
കേരളാ ഭക്ഷണം മാത്രം. ശമ്ബളം 30,000 രൂപ പ്രതിമാസം.
പുരുഷന്മാര്‍ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കണം.’
ഇങ്ങനെയായിരുന്നു പരസ്യം. ഒപ്പം ഉടമയുടെയും മാനേജരുടെയും നമ്പറും.

ഈറോഡില്‍ പ്രവര്‍ത്തിക്കുന്ന രാമൻസ് ഹിസെയ്ഫ് വിമൻസ് ഹോസ്റ്റല്‍ ഉടമ കെ.ആര്‍ രാമനാഥനാണ് പരസ്യം നല്‍കിയത്. ‘കഴിഞ്ഞ ആഴ്ച മലയാള മനോരമ മലബാര്‍ എഡിഷനില്‍ മാത്രമായിരുന്നു പരസ്യം.