
കോട്ടയത് പി.സി തോമസ് മാജിക് പ്രതീക്ഷിച്ച് ബിജെപി: തുടർ വിജയത്തിലേയ്ക്ക് തേരോടിക്കാൻ തോമസ് ചാഴികാടൻ; മണ്ഡലം തിരിച്ചു പിടിക്കാൻ വാസവൻ: ഒന്നര ലക്ഷത്തിന്റെ മാജിക് സംഖ്യ മറികടക്കുന്നതാര്
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിലേയ്ക്കുള്ള മണ്ഡലത്തിന്റെ നേർ ചിത്രം തെളിഞ്ഞതോടെ കോട്ടയത്ത് ഇക്കുറി മാജിക്കുണ്ടാകുമോയെന്ന ചോദ്യം തെളിയുന്നു. പി.സി തോമസ് ഇക്കുറിയും അട്ടിമറി നൽകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. തുടർച്ചയായ വിജയങ്ങളുടെ ചരിത്രമുള്ള തോമസ് ചാഴികാടനും ഇക്കുറി മണ്ഡലം കേരള കോൺഗ്രസിനൊപ്പം ചേർത്ത് നിർത്താൻ ഉറപ്പിച്ചാണ് ഇറങ്ങുന്നത്. എവിടെയും വീഴാതെ പിടിച്ചു നിന്ന് വെന്നിക്കൊറി പാറിച്ച ചരിത്രമുള്ള സി.പിഎം നേതാവ് വി.എൻ വാസവൻ, ഇക്കുറി ഇറങ്ങുന്നത് മണ്ഡലം തിരിച്ച് പിടിക്കുന്നതിനാണ്.

കഴിഞ്ഞ തവണ കോട്ടയം മണ്ഡലത്തിൽ നിന്നു മത്സരിച്ച ജോസ് കെ.മാണിയ്ക്ക് 12,0599 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ മുന്നണിയ്ക്ക് പോൾ ചെയ്തതിന്റെ 50.96 ശതമാനം 424,194 വോട്ട് ലഭിച്ചു. രണ്ടാമത് എത്തിയ ഇടതു മുന്നണി സ്ഥാനാർത്ഥി മാത്യു ടി. തോമസിന് 36.47 ശതമാനമായ 303, 595 വോട്ടാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതാവ് നോബിൾ മാത്യുവിന് 14 ശതമാനവുമായി 47,422 വോട്ടാണ് ലഭിച്ചത്.
എൻഡിഎ സ്ഥാനാർത്ഥിയായ നോബിൾ മാത്യുവും, ഒന്നാം സ്ഥാനത്ത് എത്തിയ ജോസ് കെ.മാണിയും തമ്മിലുള്ള വോട്ട് വ്യത്യാസം 376,772 വോട്ടിന്റെയാണ്. ക്രൈസ്തവ സഭകളുമായി അടുപ്പമുള്ള പി.സി തോമസിന് ഇനി ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം വോട്ട് എങ്കിലും സ്വന്തം നിലയിൽ പിടിച്ചെങ്കിൽ മാത്രമേ ഇക്കുറി കോട്ടയം മണ്ഡലത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച് കാണിക്കാൻ സാധിക്കൂ. ആർഎസ്എസും, ബിജെപിയും ഒപ്പം പി.സി തോമസിന്റെ വ്യക്തിപരമായ വോട്ടുമാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ അസംതൃപ്തരായ കേരള കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരുടെ വോട്ടും തങ്ങൾക്ക് അനൂകൂലമാകുമെന്നാണ് ബിജെപി – എൻഡിഎ ക്യാമ്പിന്റെ വികാരം. ഏറ്റവും കുറഞ്ഞത് രണ്ടു ലക്ഷം വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group


എന്നാൽ, കേരള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ പി.സി തോമസിന് പോയാൽ പോലും പാർട്ടി വോട്ടുകൾ ക്ൃത്യമായി ലഭിച്ചാൽ വിജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മും ഇടത് മുന്നണിയും പ്രതീക്ഷിക്കുന്നത്.
എന്നാൽ, ജോസ് കെ.മാണിയുടെ വികസന തുടർച്ചയ്ക്ക് തന്നെയാണ് ഇക്കുറിയും വോട്ടെന്നാണ് കേരള കോൺഗ്രസും യുഡിഎഫ് ക്യാമ്പും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണത്തേതിൽ നിന്നും ഭൂരിപക്ഷത്തിന് പോലും കുറവുണ്ടാകില്ലെന്നും, ജോസ് കെ.മാണിയുടെ പ്രതിനിധിയായി തോമസ് ചാഴികാടൻ തന്നെയെത്തുമെന്നും കേരള കോൺഗ്രസ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.