പാർട്ടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല’; കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച് ടോമി ജോസഫ്;പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് രാജിക്ക് പിന്നിലെന്ന് സൂചന

Spread the love

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച് ടോമി ജോസഫ്. തന്നോടൊപ്പമുള്ള വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നലാണ് രാജിവെക്കാന്‍ കാരണമെന്നും ഇത് സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് താന്‍. തന്നെ സ്‌നേഹിക്കുന്ന ആരെയും കൂടെ വിളിക്കുന്നില്ലെന്നും ടോമി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ടി എ ഡേവിസും പ്രതികരിച്ചു. സീറ്റ് കച്ചവടം നടത്തി. പിറവം, പെരുമ്പാവൂര്‍ എന്നിവ പേയ്മെന്റ് സീറ്റാണ്. കൂടിയാലോചന ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ പ്രതിഷേധം ജോസ് കെ മാണി അടക്കമുള്ളവരെ അറിയിച്ചിരുന്നു. പക്ഷേ ഇങ്ങനെ പോട്ടെ എന്നായിരുന്നു മറുപടി. ഈ മുന്നണിയില്‍ മുന്നോട്ട് തുടരാന്‍ താല്‍പര്യം ഇല്ല. വിമത പ്രവര്‍ത്തനം നടത്താനില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കും.

കേരള കോണ്‍ഗ്രസ് സംസ്‌കാരം ആണ് തങ്ങള്‍ക്ക്. ജോസഫ് തങ്ങളുടെ കുടുംബത്തില്‍ ഉള്ള ആളാണെന്നും ടി എ ഡേവിഡ് കൂട്ടിച്ചേര്‍ത്തു.