
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ആവർത്തിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതികരണം. ഒപ്പം യോഗത്തിനെത്തിയ ജോസ് കെ മാണിയും യുഡിഎഫ് പ്രവേശന വാർത്ത തള്ളി.
യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച നേതാക്കള്‍, പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല എന്ന് വ്യക്തമാക്കി. ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്ന് എൻ ജയരാജനും ജോസ് കെ മാണിയും പറഞ്ഞു. എല്‍ഡിഎഫിന്‍റെ മേഖല ജാഥ ഒരുക്കങ്ങള്‍ അടക്കം ഇന്ന് യോഗം ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



