play-sharp-fill
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല; തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല; തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് റോഷി അഗസ്റ്റിന്‍

സ്വന്തം ലേഖകൻ

തൃശൂർ: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാൽ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർ യുഡിഎഫിന്റെ ഭാഗമായിരുന്നു അവർ തിരിച്ചു വന്നാൽ സന്തോഷം. എന്നാൽ ഇതുസംബന്ധിച്ച ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.


എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി. കെൽട്രോണിനെ മുൻ നിർത്തിയുള്ള വലിയ അഴിമതിയാണ് എഐ ക്യാമറയിൽ നടന്നത്. എന്തുകൊണ്ട് സർക്കാർ അഴിമതി അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. കരാർ വിളിച്ചപ്പോൾ നാല് കമ്പനികളാണ് മുന്നോട്ട് വന്നത്. ഒരു കമ്പനി അയോഗ്യമായതോടെ എസ്ആർഐടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. കരാർ എസ്ആർഐടിക്ക് തന്നെ കൊടുത്താൽ മതിയെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുള്ളതുകൊണ്ടാണ്. എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുന്നു. കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ് അടിക്കുന്നത്.

തുടർഭരണത്തിന് ശേഷം സർക്കാരിന്റെ അഹങ്കാരം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് തോന്നിയത് ചെയ്യും ആരാണ് ചോദിക്കാനെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്ക്. മോദിയുടെ തനിപ്പകർപ്പാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഴിമതി തുറന്ന് കാണിക്കാനുള്ള ആർജ്ജവം സിപിഎമ്മിനുണ്ടാവണം.

സിപിഎമ്മിന്റെ ജീർണതയുടെ ആഴമാണ് ഇപ്പോൾ കാണുന്നത്. ഈ പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ദാക്കണം. സേഫ് കേരള പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. അതിന്റെ പേരിൽ കൊള്ളയടി അനുവദിക്കാനാവില്ല.

എഐ ക്യാമറ അഴിമതിക്കെതിരെ 20-ാം തിയതി യുഡിഎഫ് സെക്രട്ടറിയേറ്റ് വളയുമെന്നും ചെന്നിത്തല അറിയിച്ചു.

Tags :