
തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം തള്ളി പി ജെ ജോസഫ് എംഎല്‍എ.
കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി തോന്നുന്നില്ലെന്നും യുഡിഎഫില്‍ അവർ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ഇല്ലാതെയല്ലേ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും ഈ മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ട അവസ്ഥയാണ്. ഇടതുമുന്നണിയില്‍ പ്രതികരിക്കാനുള്ള അവകാശം പോലും അവർക്ക് ലഭിക്കുന്നില്ല. സ്വർണപ്പാളി കവർച്ചയില്‍ ഉള്‍പ്പെടെ അവർ മൂകസാക്ഷികളാണ്. എല്‍ഡിഎഫില്‍ അവർക്ക് പ്രസക്തിയില്ല’- ജോസഫ് വിമർശിച്ചു.



