
കേരള കോൺഗ്രസ് വിഭാഗങ്ങൾ എൻ ഡി എക്കൊപ്പം അണിചേരണം : നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂ
സ്വന്തം ലേഖകൻ
കോട്ടയം : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടുംതുപ്പും ഏറ്റ് മുന്നണിയിൽ തുടരുന്ന മാണി കോൺഗ്രസ് ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം അണിചേരണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യു അഭിപ്രായപ്പെട്ടു.
കർഷക പ്രശ്നങ്ങളും സാധാരണക്കാരന്റെ ജീവിത വൈശ്യമ്യതകളും നവ കേരള സദസ്സിൽ അവതരിപ്പിച്ചതിന്റെ പേരിൽ ഒരു എംപിയെ വേദിയിൽ വെച്ച് അധിക്ഷേപിച്ചതിലൂടെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും ധിക്കാരവും ജനാധിപത്യ കേരളത്തിന് ബോധ്യപ്പെട്ടു.മുന്നണിയിലുള്ള എല്ലാവർക്കും ഒരേ പ്രാതിനിധ്യവും അംഗീകാരവും നൽകുന്ന നരേന്ദ്രമോദിയുടെ ശൈലി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മാതൃകയാക്കണം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,ബിജെപി നേതാക്കളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ,രാധാകൃഷ്ണമേനോൻ, നോബിൾ മാത്യു,എസ് രതീഷ്,ബി ഡി ജെ എസ് നേതാക്കളായ എ ജി തങ്കപ്പൻ,എ പി സെൻ,എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി വി രാജേന്ദ്രൻ മറ്റ് എൻ ഡി എ സഖ്യ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.